EVENTS

Event : ആർ.ആർ.ആർ.എൽ.എഫ്. ഗ്രന്ഥശാലാ വിവരേശേഖരണത്തിനുളള ചോദ്യാവലി ഡൗൺലോഡ്സ് ലിങ്കിൽ ലഭ്യമാണ്.
Date :2018-09-07 - 2018-11-07
Description : ആർ.ആർ.ആർ.എൽ.എഫ്.
Event : RRRLF പുസ്തക സ്കീംമിനായ് അപേക്ഷ ക്ഷണിച്ചുട്ടുണ്ട് . അപേക്ഷയുടെ വിശദവിവരവും എക്സൽ ഫോർമാറ്റും ഡൗൺലോഡ്സ് ടാബിൽ ലഭ്യമാണ്
Date :2019-09-21 - 2019-12-31
Description : RRRLF പുസ്തക സ്കീംമിനായ് അപേക്ഷ ക്ഷണിച്ചുട്ടുണ്ട് . അപേക്ഷയുടെ വിശദവിവരവും എക്സൽ ഫോർമാറ്റും ഡൗൺലോഡ്സ് ടാബിൽ ലഭ്യമാണ്
Event : അഖിലകേരള വായനോത്സവം - 2018 പി. ജെ. രേവതിയ്ക്ക്് ഒന്നാം സ്ഥാനം
Date :2018-11-15 - 2019-01-31
Description : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അഖിലകേരള വായനോത്സവം 2018 ന്റെ സംസ്ഥാനതല മത്സരത്തില്‍ പാലക്കാട് ജില്ലയിലെ ജി.വി.ജി.എച്ച്.എസ്.എസ്. സ്‌കൂളിലെ രേവതി പി. ജെ. ഒന്നാം സ്ഥാനത്തെത്തി. 15,000- രൂപയും വെങ്കല ശില്‍പവും പ്രശസ്തിപത്രവും 1,500- രൂപയുടെ ജയശങ്കര്‍ സ്മാരക ക്യാഷ് അവാര്‍ഡുംലഭിച്ചു. രേവതി പി.ജെ. പഠിക്കുന്ന സ്‌കൂളിന് ജയശങ്കര്‍ സ്മാരക റോളിങ് ട്രോഫി സമ്മാനിച്ചു. മലപ്പുറം എം.എസ്.പി.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഫവാസ് കെ. രണ്ടാം സ്ഥാനം നേടി 10,000-രൂപയ്ക്കും വെങ്കല ശില്‍പത്തിനും പ്രശസ്തിപത്രത്തിനും അര്‍ഹനായി. കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച മമ്പറം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗീതു പ്രകാശ് മൂന്നാം സ്ഥാനം നേടി 8,000-രൂപയ്ക്കും വെങ്കല ശില്പത്തിനും പ്രശസ്തി പത്രത്തിനും അര്‍ഹയായി. നവംബര്‍ 10, 11 തീയതികളിലായി തിരുവനന്തപുരം തൈയ്ക്കാട് ഭാരത് ഭവനിലാണ് അഖിലകേരള വായനോത്സവം 2018 സംഘടിപ്പിച്ചത്. സംസ്ഥാനതല മത്സരത്തിലെ വിജയികള്‍ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. മധു, ജില്ലാ ജോ. സെക്രട്ടറി എ.പി. സുനില്‍ കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോജു ടി. ജോണ്‍ എിവര്‍ സംസാരിച്ചു.ഉച്ചയ്ക്ക് ഏഴാച്ചേരി രാമചന്ദ്രനുമായി കുട്ടികളുടെ സര്‍ഗ സംവാദം നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗസില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള മോഡറേറ്ററായിരുന്നു. 2018 നവംബര്‍ 10-ാം തീയതി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്. നിര്‍വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. രമേശന്‍ ആശംസാപ്രസംഗം നടത്തി. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി എന്‍. എസ്. വിനോദ് സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.അഖില കേരള വായനോത്സവം 2018 ന് കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡയറക്ടര്‍ ഡോ.കെ.പി. വിജയകുമാര്‍, കാലടി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. കെ. എസ്. രവികുമാര്‍, എസ്. രമേശന്‍, നോവലിസ്റ്റ് പി.വി.കെ. പനയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മധു മുരളീകൃഷ്ണന്‍ ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കി. സ്‌കൂള്‍, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാലുതലങ്ങളിലായാണ് അഖിലകേരള വായനോത്സവം നടന്നത്. സ്‌കൂള്‍തലം 2018 ജൂലൈ 5 നും താലൂക്ക്തലം ആഗസ്റ്റ് 5 നും ജില്ലാതലം ഒക്‌ടോബര്‍ 14 നും നടന്നു. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ 14 കുട്ടികളാണ് സംസ്ഥാനതല വായനോത്സവത്തില്‍ പങ്കെടുത്തത്. എഴുത്തുപരീക്ഷ, വാചാ പരീക്ഷ, ജനറല്‍ ക്വിസ് എിങ്ങനെ മൂന്ന് റൗണ്ട് മത്സരങ്ങളാണ് സംസ്ഥാനതല വായനോത്സവത്തിലുണ്ടായിരുന്നത്. എഴുത്തു പരീക്ഷയും വാചാ പരീക്ഷയും വായനോത്സവത്തിനായി പ്രഖ്യാപിച്ചിരുന്നു, ചോദ്യങ്ങള്‍ 12 പുസ്തകങ്ങളെയും ഗ്രന്ഥാലോകത്തിന്റെ 2017 ഫെബ്രുവരി, ഏപ്രില്‍ ലക്കങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരൂന്നു.
Download : Attachment 1   Attachment 2  
Event : Certificate course in Library Information Science 2019-20 സംബന്ധിച്ച application prospectus എന്നിവ Forms Rules Download എന്ന link ൽ നിന്നും download ചെയ്യാവുന്നതാണ്
Date :2019-08-02 - 2019-12-31
Description : Application and Prospectus
Event : CLISc കൊഴ്സ്സിന്റെ 25 ബാച്ചിന്റെ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു . ലിസ്റ്റ് Download ടാബിൽ ലഭ്യമാണ് .
Date :2019-09-27 - 2019-12-31
Description : CLISc കൊഴ്സ്സിന്റെ 25 ബാച്ചിന്റെ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു . ലിസ്റ്റ് Download ടാബിൽ ലഭ്യമാണ് .
Event : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കോളെജ് തല വായനമല്‍സരത്തില്‍ ശരത് എക്ക് ഒന്നാം സ്ഥാനം
Date :2019-01-14 - 2019-03-31
Description : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, കോളെജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല വായനമല്‍സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച ശരത് എ ക്ക് ഒന്നാം സ്ഥാനവും (നെഹ്‌റു ആട്‌സ് ്& സയന്‍സ് കോളെജ്, കാസര്‍കോട്) കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ആര്യ ജി രണ്ടാം സ്ഥാനവും (ശ്രീനാരായണ ഗുരു കോളെജ്, ചേലന്നൂര്‍) മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച അസ്ഹറുദ്ദീന്‍ പി. മൂന്നാം സ്ഥാനവും (സെന്റ് മേരീസ് കോളെജ്, പുത്തനങ്ങാടി)നേടി. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥിക്ക് 15,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും രണ്ടാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥിക്ക് 10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും മൂന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥിക്ക് 8,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും സമ്മാനിച്ചു. കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല വായനമല്‍സരം പിരപ്പന്‍കോട് മുരളി ഉല്‍ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി. അപ്പുക്കുട്ടന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, ഡോ.എം.എ. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. വായനമല്‍സരത്തോടുചേര്‍ന്നു നടന്ന സര്‍ഗസംവാദത്തില്‍ കെ.വി. മോഹന്‍കുമാര്‍ കുട്ടികളുമായി സംവദിച്ചു. എസ്. രമേശന്‍ മോഡറേറ്ററായിരുന്നു. സമാപന സമ്മേളനത്തില്‍ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എ.പി. സുനില്‍കുമാര്‍, ഡോ.കെ. എസ്. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ 28 കുട്ടികളാണ് ഓരോ വിഭാഗത്തിലും പങ്കെടുക്കുന്നത്. വായനമല്‍സരത്തിനായി പുസ്തകങ്ങള്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു
Download : Attachment 1  
Event : KSLC ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍ ഇവന്റ്‌സില്‍ ലഭ്യമാണ്‌.
Date :2018-11-27 - 2019-01-27
Description : സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം 2018
Download : Attachment 1